നെയ്യാറ്റിന്‍ക്കര: ജപ്തി ഭീഷണി ഭയന്ന് നെയ്യാറ്റിന്‍ക്കരയില്‍ അമ്മയും പത്തൊമ്പതു വയസ്സുകാരി മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ആത്മഹ്ത്യ ചെയ്ത ലേഖയ്ക്ക് വായ്പ അനുവദിച്ച നെയ്യാറ്റിന്‍ക്കര കനറ ബാങ്ക് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. ബാങ്കിന്റെ കവാടം ഉപരോധിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സംഘഷം രൂക്ഷമായതോടെ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തു. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം കനറ ബാങ്കിന്റെ വിവധ ശാഖകളില്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബാങ്കിന്റെ മൂന്നു ശാഖകള്‍ പ്രവര്‍ത്തിക്കുന്നില്ല. നെയ്യാറ്റിന്‍ക്കര, കമുകിന്‍കോട് എന്നീ ശ്ാഖകളാണ് പ്രവര്‍ത്തനം നിര്‍ത്തി വച്ചത്. അതേസമയം ലേഖയുടേയും മകളുടേയും മരണത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Post Your Comments