Latest NewsKeralaNews

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് എതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പൊലീസ് പലതവണ ജലപീരങ്കി ഉപയോഗിച്ചു

തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ സമരക്കാര്‍ ശ്രമിച്ചതോടെ പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാര്‍ കല്ലുകളും കമ്പുകളും എറിഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് ബാരിക്കേഡ് മറിച്ചിട്ടു. ജലപീരങ്കി പ്രയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. സംസ്ഥാന സെക്രട്ടറി നാസിന്‍ പൂവിലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button