അബുദാബി: അശ്ലീലചിത്രം കണ്ട ശേഷം നാല് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവായ പതിനഞ്ചുകാരൻ പിടിയിൽ. കൂട്ടുകാരോടൊപ്പം അശ്ലീലചിത്രം കണ്ടതിന് ശേഷം ദൃശ്യങ്ങളിൽ കണ്ടത് അനുകരിക്കാനാണ് താൻ ശ്രമിച്ചതെന്ന് പതിനഞ്ചുകാരൻ മൊഴി നൽകി. കൂടാതെ പുറത്ത് ആരോടെങ്കിലും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. രണ്ടാമത്തെ പ്രസവത്തിനായി കുട്ടിയുടെ അമ്മയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌ത സമയത്താണ് സംഭവം നടന്നത്. തിരികെയെത്തിയ പിതാവ് കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇത് പുറത്തറിഞ്ഞത്.
Post Your Comments