കെ.എം.സി.ടി ആയുര്‍വേദ കോളജില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടക്കുന്ന വിദ്യാര്‍ഥി സമരം അവസാനിച്ചു. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും മാനേജ്‌മെന്റിന്റെയും അദ്ധ്യാപകരുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.
മുടങ്ങിപ്പോയ പരീക്ഷകള്‍ ഉടന്‍ നടത്താനും രാജി സന്നദ്ധത അറിയിച്ച മുഴുവന്‍ അദ്ധ്യാപകരേയും തിരിച്ചെടുക്കാനും കോളേജില്‍ പി.ടി.എ കമ്മറ്റി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു കെ.എം.സി.ടി ആയുര്‍വേദ കോളേജില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സമരം നടന്നത്.
Post Your Comments