കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഈ മേഖലയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. രാജ്യെത്തെ ധനകാര്യസ്ഥാപനങ്ങളില്‍ സ്വദേശി ഓഡിറ്റര്‍മാരുടെ നിയമനമാണ് നിര്‍ബന്ധമാക്കുന്നത്. സ്വദേശിവല്‍ക്കരണത്തിനായുള്ള ഇഹ്ലാല്‍ പദ്ധതിയുടെ ഭാഗമായി വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്.
മണി എക്‌സ്‌ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലും ബ്രോക്കറേജ് രംഗത്തും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, എന്നിവക്കു വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ബാധകമാകും.
2020 ജനുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തിലാകുന്നതോടെ രാജ്യത്തെ സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് 16000 പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് കരുത്തപ്പെടുന്നത്. അത്ര തന്നെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും പുതിയ തീരുമാനം വഴിയൊരുക്കും. അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ 41,000 വിദേശികളുടെ സേവനം അവസാനിപ്പിച്ചു തിരിച്ചയകാണാന് അധികൃതരുടെ പദ്ധതി.
Post Your Comments