KeralaLatest News

മമതയുടെ ജനാതിപത്യ ധ്വംസനത്തിനെതിരെ രാജ്യം ഒറ്റകെട്ടായി പ്രതികരിക്കും – കെ.സോമൻ

ആലപ്പുഴ•കൊൽക്കത്തയിൽ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ അമിത്ഷായുടെ റാലിക്കു നേരെ അക്രമം നടത്തിയ മമതാ ബാനർജിയുടെയും തൃണമൂൽ കോൺഗ്രസ്സിന്റെയും നടപടി ജനാതിപത്യ ധ്വംസന മാണെന്നും അതിനെതിരായി രാജ്യം ഒറ്റകെട്ടായി പ്രതികരിക്കുമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ.സോമൻ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിന്റെ ജനാതിപത്യ ധ്വംസനത്തിനെതിരെദേശ വ്യാപകമായി ബി.ജെ.പി. നടത്തിയ പ്രതിക്ഷേധങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ ധർണ്ണ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെ തകർത്ത് രാജ്യത്ത് അക്രമം അഴിച്ചുവിട്ട് ജനവിധി അട്ടിമറിക്കാനുള്ള മമതാ ബാനർജിയുടെ നീക്കത്തിന് ജനം ബാലറ്റിലൂടെ മറുപടി പറയും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ, പാലമറ്റത്തു വിജയകുമാർ, ജില്ലാ സെക്രട്ടറി എൽ.പി,ജയചന്ദ്രൻ, ജില്ലാ സെൽ കോഡിനേറ്റർ ആർ.ഉണ്ണികൃഷ്ണൻ, ആലപ്പുഴ മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ, മറ്റു മണ്ഡലം പ്രസിഡന്റുമാരായ കെ.എസ്. വിനോദ്, വി.ശ്രീജിത്ത്, ഡി.പ്രസന്നകുമാർ, അഡ്വ.ബാലാനന്ദൻ, മഠത്തിൽ ബിജു, മണ്ഡലം ജനറൽ സെക്രെട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, പ്രണവം ശ്രീകുമാർ, ലിജു പുറക്കാട്, കണ്ണൻ ആലപ്പുഴ, ബാബുരാജ് എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button