ചെന്നൈ: ബിരുദത്തിന് ഇഷ്ട വിഷയം തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പിതാവിനെതിരെ പരാതിയുമായി മകൾ. തനിക്ക് ജേര്‍ണലിസം അല്ലെങ്കില്‍ നിയമം പഠിക്കണമെന്നും എന്നാൽ താന്‍ ബിഎസ്‍സി കെമിസ്ട്രി പഠിക്കണമെന്നാണ് പിതാവ് പറയുന്നതെന്നും പെൺകുട്ടി പറയുന്നു. തനിക്ക് അധ്യാപികയാകേണ്ടെന്നും കെമിസ്ട്രി പഠിക്കേണ്ടെന്നും ഒരുപാട് തവണ പിതാവിനോട് പറഞ്ഞിരുന്നു. കൂടാതെ ജേര്‍ണലിസം അല്ലെങ്കില്‍ നിയമം ആണ് പഠിക്കാന്‍ താല്‍പര്യമെന്നും പിതാവിനെ അറിയിച്ചിരുന്നു. എന്നാൽ കോളേജുകളില്‍ ആപ്ലിക്കേഷന്‍ അയക്കുന്നതിനുവേണ്ടി പിതാവിനോട് തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്നും തുടര്‍ന്ന് ടെക്സ്റ്റ് പുസ്തകത്തിന് പുറകില്‍കണ്ട ചൈല്‍ഡ് ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി.
ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് നല്‍കാമെന്ന് പിതാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments