കോട്ടയം: മുക്കുപണ്ടം നല്‍കി പറ്റിച്ച എസ്എഫ്‌ഐ നേതാവിന് എതിരെ പരാതിയുമായി വിദ്യാര്‍ഥിനി. പണയം വയ്ക്കാന്‍ വാങ്ങിയ മാലയ്ക്ക് പകരം കോളജ് വിദ്യാര്‍ഥിനിയെ മുക്കുപണ്ടം നല്‍കി വഞ്ചിച്ചതിന് എസ്എഫ്‌ഐ പ്രാദേശിക നേതാവിനെതിരെ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.കാന്‍സര്‍ രോഗിക്കു സഹായം നല്‍കാന്‍ എന്ന വ്യാജേനയാണ് പ്രാദേശിക നേതാവ് പെണ്‍കുട്ടിയില്‍നിന്നു കഴിഞ്ഞ ഒക്ടോബറില്‍ മാല കടമായി വാങ്ങിയത്.
രണ്ട് ആഴ്ചയ്ക്കുശേഷം തിരിച്ചു നല്‍കാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ മാല ആവശ്യപ്പെട്ട് പെണ്‍കുട്ടി വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല.
പകരം വിദ്യാര്‍ത്ഥിക്ക് മുക്കുപണ്ടം തിരികെ നല്‍കുകയായിരുന്നു. മാല തിരിച്ചു നല്‍കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ മൊബൈലിലും ചിത്രീകരിച്ചു. എന്നാല്‍ മാലയ്ക്കു പതിവിലും തിളക്കം തോന്നുന്നതായി സംശയിച്ച വിദ്യാര്‍ഥിനി സ്വര്‍ണക്കടയില്‍ മാല പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം പുറത്തറിയുന്നത്. ലക്ഷദ്വീപ് സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ലക്ഷദ്വീപ് അഡ്മിന്‌സ്‌ട്രേഷന്‍ ഇടപെട്ടതോടെയാണ് കോളജ് അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടത്.കഴിഞ്ഞ മാസം കോളജിലെ വിദ്യാര്‍ഥികളെ മര്‍ദിച്ച കേസില്‍ ഉള്‍പ്പെടെ പ്രതിയായ പ്രാദേശിക നേതാവാണ് കേസില്‍ പ്രതി. കോളജിലെ പല വിദ്യാര്‍ഥികളും മുന്‍പ് സമാന രീതിയിലുള്ള തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു
Post Your Comments