KeralaLatest NewsNews

കറിവയ്ക്കാന്‍ വാങ്ങിയ മത്സ്യത്തിനുള്ളില്‍ പുഴു; പരാതിയെത്തുടര്‍ന്ന് ഫിഷ് സ്റ്റാളില്‍ പരിശോധന

പത്തനംതിട്ട: പത്തനംതിട്ട സീതത്തോടില്‍ കറിവയ്ക്കാന്‍ ഫിഷ് സ്റ്റാളില്‍ നിന്ന് വാങ്ങിച്ച മത്സ്യത്തിനുള്ളില്‍ പുഴു. പാലത്തിനു സമീപത്തെ ഫിഷ് സ്റ്റാളില്‍ നിന്ന് വെട്ടോലിപ്പടി ഗോപി ചാമക്കാലായിലാണ് മീന്‍ വാങ്ങിയത്.

ഇന്നലെ ഉച്ചയ്ക്കു വാങ്ങിയ മത്സ്യം വീട്ടിലെത്തി മുറിക്കുന്നതിനിടെയാണ് പുഴു അരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരോടും പൊലീസിലും പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ഫിഷ് സ്റ്റാളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എസ്.അനിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഇവിടെനിന്ന് പഴകിയ 10 കിലോയോളം മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button