KeralaLatest News

പൈശാചിക സ്വഭാവമുള്ള ഏറ്റവും അപകടകാരിയായ മോഷ്ടാവ് കൊച്ചിയില്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു . ഇയാളെ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് പൊലീസ് നിര്‍ദേശം

കൊച്ചി : പൈശാചിക സ്വഭാവമുള്ള ഏറ്റവും അപകടകാരിയായ മോഷ്ടാവ് കൊച്ചിയില്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു .ഇയാളെ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് പൊലീസ് നിര്‍ദേശം. . കൊച്ചി നഗരമധ്യത്തിലാണ് ജനങ്ങളെ ഞെട്ടിച്ച് കവര്‍ച്ച നടന്നത്. ലക്ഷ്മി ആശുപത്രിക്കു സമീപം ദിവാന്‍സ് റോഡിലെ 3 സ്ഥാപനങ്ങളിലും ഒരു വീട്ടിലും കവര്‍ച്ച നടത്തിയ കള്ളനാണ് നിരീക്ഷണ ക്യാമറയില്‍ കുടുങ്ങിയത്. സ്ഥിരം മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായ തമിഴ്‌നാട് സ്വദേശി മുത്തുസെല്‍വമാണു മോഷണം നടത്തിയതെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി.

പൊലീസ് നല്‍കുന്ന വിവരമനുസരിച്ചു ഭയക്കേണ്ട കള്ളനാണ് ഇന്നലെ കൊച്ചിയില്‍ മോഷണ പരമ്പര നടത്തിയ മുത്തു സെല്‍വം. പണവും സ്വര്‍ണവും മാത്രമേ എടുക്കാറുള്ളൂ. പ്രതിബന്ധമായി പൊലീസ് ഉള്‍പ്പടെ ആരുവന്നാലും ക്രൂരമായി അക്രമിക്കും. സ്ഥിരം മദ്യപന്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. പെട്ടെന്നു പിടികൂടാന്‍ കഴിയാത്ത വിധം കരുത്തനാണ്

തമിഴ്നാട്ടിലെ ജയിലില്‍ നിന്നിറങ്ങി കൊച്ചി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ കേന്ദ്രമാക്കി മോഷണം ആരംഭിച്ചുവെന്നാണു നിഗമനം. ആളൊഴിഞ്ഞു കിടക്കുന്ന വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണു മോഷണം. ഒരിടത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവമില്ല. ഇയാളുടെ വിരലടയാളം പൊലീസിന്റെ കൈവശമുണ്ട്. ഏതാനും വര്‍ഷം മുന്‍പ് എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍ ഒരു ആയുര്‍വേദ സ്ഥാപനത്തില്‍ നിന്ന് 5 ലക്ഷം രൂപ കവര്‍ച്ച നടത്തിയതും ഇയാളാണെണെന്നാണു പൊലീസ് പറയുന്നു

കഴിഞ്ഞദിവസം അര്‍ധരാത്രിക്കു ശേഷമായിരുന്നു മോഷണം. ജാന്‍കി ഡെന്റല്‍ സ്‌പെഷ്യല്‍റ്റി ക്ലിനിക്, റൈന്‍സ് ബയന്റിങ് ഷോപ്പ്,അന്തരിച്ച ആര്‍എസ്പി നേതാവ് കെ.ആര്‍.കുറുപ്പിന്റെ വീട്, ശ്രീറാം ഫോര്‍ച്യൂണ്‍സ് ഇന്‍ഷുറന്‍സ് ഓഫിസ് എന്നിവിടങ്ങളിലാണു കവര്‍ച്ച നടന്നത്. ശ്രീറാം ഫോര്‍ച്യൂണ്‍സില്‍ നിന്ന് ഒരു ഗ്രാം തൂക്കമുള്ള 6 സ്വര്‍ണ നാണയങ്ങളും ബയന്റിങ് സ്ഥാപനത്തിലെ മേശയില്‍ നിന്നു 4000 രൂപയും മോഷണ പോയി

ഡെന്റല്‍ ക്ലിനിക്കിലെ കുടുക്കയിലുണ്ടായിരുന്ന കറന്‍സി നോട്ടുകളും എടുത്തു. കെ.ആര്‍.കുറുപ്പിന്റെ വീട്ടില്‍ അലമാരകളിലെ വസ്ത്രങ്ങളുള്‍പ്പടെ പുറത്തേക്കു വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ജാന്‍കി ഡെന്റല്‍ സ്‌പെഷ്യല്‍റ്റി ക്ലിനിക്കിനു പുറത്തും അകത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിലാണു കള്ളന്‍ കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങളനുസരിച്ചു രാത്രി 12.48നു ശേഷമാണ് ഇവിടെ കവര്‍ച്ച നടന്നത്. ഇതിനു ശേഷമാണു പിന്നിലുള്ള ബയന്റിങ് ഷോപ്പിലും അടുത്തുള്ള വീട്ടിലും ഇന്‍ഷുറന്‍സ് ഓഫിസിലും കവര്‍ച്ച നടത്തിയെന്നാണു കരുതുന്നത്. ഇന്‍ഷുറന്‍സ് ഓഫിസിനു സമീപത്തെ സായി ഭജന്‍സിലും കവര്‍ച്ചയ്ക്കു ശ്രമിച്ചിട്ടുണ്ട്

40 വയസ്സു പ്രായം തോന്നിക്കുന്ന, ചെറു താടിയുമുള്ള, മുണ്ടും ഷര്‍ട്ടും ധരിച്ച മുത്തുസെല്‍വം മുഖം മറയ്ക്കാതെയാണു വാതിലുകളും ജനലുകളും തകര്‍ത്ത് ഉള്ളില്‍ കടന്നത്. സമീപത്തെ ഹോട്ടലിന്റെ സമീപത്തുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണു ഡെന്റല്‍ ക്ലിനിക്കിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. അതിനു കഴിയാതെ വന്നതോടെ സമീപത്തു കിടന്നിരുന്ന കല്ല് ഉപയോഗിച്ചു വാതിലിന്റെ പൂട്ടും കണ്ണാടിച്ചില്ലും തകര്‍ത്ത് അകത്തു കയറുകയായിരുന്നു. ക്ലിനിക്കിനുള്ളില്‍ മേശവലിപ്പുകളിലുള്‍പ്പടെ വിശദമായ പരിശോധന നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇവിടെ നിന്നു കുടുക്കയിലെ നോട്ടുകള്‍ക്കൊപ്പം ഒരു സ്‌ക്രൂ ഡ്രൈവറും കൈക്കലാക്കി. ബയന്റിങ് ഷോപ്പ്, ഇന്‍ഷുറന്‍സ് ഓഫിസ് എന്നിവിടങ്ങളിലും സമാന രീതിയില്‍ കല്ല് ഉപയോഗിച്ചു പൂട്ട് ഇടിച്ചു തകര്‍ത്താണ് അകത്തു കടന്നത്. വീട്ടിലെ ജനല്‍ കമ്പികള്‍ ഇളക്കി മാറ്റി അകത്തു കടന്ന കള്ളന്‍ മുന്നിലെ വാതില്‍ തുറന്നാണു പുറത്തേക്കിറങ്ങിയത്

ഇന്നലെ പുലര്‍ച്ചെ 5നു സമീപത്തെ ഹോട്ടല്‍ തൊഴിലാളികളാണു ഡെന്റല്‍ ക്ലിനിക്കിന്റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടത്. തുടര്‍ന്നു ക്ലിനിക്ക് ഉടമയായ ഡോ.സിബു ബാലകൃഷ്ണനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ കമ്പിപ്പാരയും സ്‌ക്രൂ ഡ്രൈവറും സമീപത്തെ പറമ്പില്‍ നിന്നു കണ്ടെത്തി. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നാലിടത്തും ഒരാള്‍ തന്നെയാണു കവര്‍ച്ച നടത്തിയതെന്നു വ്യക്തമായി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

പൊലീസ് നല്‍കുന്ന വിവരമനുസരിച്ചു ഭയക്കേണ്ട കള്ളനാണ് ഇന്നലെ കൊച്ചിയില്‍ മോഷണ പരമ്പര നടത്തിയ മുത്തു സെല്‍വം. പണവും സ്വര്‍ണവും മാത്രമേ എടുക്കാറുള്ളൂ. പ്രതിബന്ധമായി പൊലീസ് ഉള്‍പ്പടെ ആരുവന്നാലും ക്രൂരമായി അക്രമിക്കും. സ്ഥിരം മദ്യപന്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. പെട്ടെന്നു പിടികൂടാന്‍ കഴിയാത്ത വിധം കരുത്തനാണ്

തമിഴ്‌നാട്ടിലെ ജയിലില്‍ നിന്നിറങ്ങി കൊച്ചി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ കേന്ദ്രമാക്കി മോഷണം ആരംഭിച്ചുവെന്നാണു നിഗമനം. ആളൊഴിഞ്ഞു കിടക്കുന്ന വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണു മോഷണം. ഒരിടത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവമില്ല. ഇയാളുടെ വിരലടയാളം പൊലീസിന്റെ കൈവശമുണ്ട്. ഏതാനും വര്‍ഷം മുന്‍പ് എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍ ഒരു ആയുര്‍വേദ സ്ഥാപനത്തില്‍ നിന്ന് 5 ലക്ഷം രൂപ കവര്‍ച്ച നടത്തിയതും ഇയാളാണെണെന്നാണു പൊലീസ് പറയുന്നു

ദിവാന്‍സ് റോഡില്‍ മോഷണ പരമ്പര നടത്തിയ കള്ളനു വാതില്‍ പൊളിക്കാനുള്ള കമ്പിപ്പാര ലഭിച്ചതു ഡെന്റല്‍ ക്ലിനിക്കിനു സമീപത്തു നിന്ന്. സമീപത്തെ ഹോട്ടലിനോടു ചേര്‍ന്നുള്ള കാനയിലെ സ്ലാബ് ഉയര്‍ത്താന്‍ ഉപയോഗിച്ച കമ്പിപ്പാര പുറത്തു വച്ചിരുന്നു. ഈ കമ്പിപ്പാരയുമായി കള്ളന്‍ ഉള്ളില്‍ കടക്കുന്നതു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടുത്തുള്ള ബയന്റിങ് സ്ഥാപത്തിന്റെ താഴ് തകര്‍ത്തതും ഈ കമ്പിപ്പാര ഉപയോഗിച്ചാണ്.

കള്ളന്‍മാര്‍ക്കു ആയുധമാവുന്ന ഇത്തരം വീട്ടുപകരണങ്ങള്‍ അലക്ഷ്യമായി പുറത്തു സൂക്ഷിക്കരുതെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. വാതില്‍ പൊളിക്കാന്‍ മാത്രമല്ല, മുത്തുസെല്‍വത്തെപ്പോലെ അപകടകാരികള്‍ മോഷണം തടയാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കാനും ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button