Latest NewsKerala

പി ജെ ജോസഫിൻറെ നീക്കത്തിനെതിരെ കോടതി ഇടപെടൽ

തിരുവനന്തപുരം•തിരുവനന്തപുരത്ത് നടക്കുന്ന കെ എം മാണി അനുസ്മരണ പരിപാടിയിൽ വെച്ച് പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള പി ജെ ജോസഫിന്റെ നീക്കങ്ങൾ പൊളിഞ്ഞു. ജോസഫിന്റെ കരുനീക്കത്തിനെതിരെ കൊല്ലം ജില്ലാ ജനറൽ സെക്രെട്ടറി മനോജ് നൽകിയ ഹർജിയിലാണ് അനുസ്‌മരണത്തിനിടെ ചെയർമാനെ തെരെഞ്ഞെടുക്കരുതെന്ന കോടതി നിര്‍ദ്ദേശം.

തിരുവനന്തപുരം ജില്ലാ കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍റെ താത്കാലിക ചുമതല പിജെ ജോസഫിന് നൽകിയിരുന്നു. എന്നാൽ ജോസ് കെ മാണിയെ ചെയർമാനാക്കണ മെന്ന ആവശ്യവുമായി ഒരു വിഭാഗം ജില്ലാ പ്രസിഡന്റുമാരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജോസഫിന്റെ താൽക്കാലിക ചുമതല നിലനിൽക്കുമോയെന്ന് തനിക്ക് അറിയില്ലെന്നും ഇത് തീരുമാനിക്കുക പാർട്ടി സംസ്ഥാന സമിതി യോഗത്തിനു ശേഷം മാത്രമായിരിക്കുമെന്നും മനോജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഹർജി നൽകിയത് സ്വന്തം ഇഷ്ട്ടപ്രകാരമാണെന്നാണ് മനോജ് പറയുന്നത്, എന്നാൽ ഇതിനു പിന്നിൽ പാർട്ടിയിലെ പ്രമുഖർ ഉണ്ടെന്നാണ് സൂചന.

മാണിയുടെ മരണത്തിനു മുൻപ് തന്നെ കേരള കോൺഗ്രസിനുള്ളിൽ അധികാര തർക്കം ഉടലെടുത്തിട്ടിരുന്നു. വരും ദിവസങ്ങളിൽ ചെയർമാൻ ആകാനുള്ള പി ജെ ജോസഫിന്റെയും ജോസ് കെ മാണിയുടെയും പോര് കൂടുതൽ കനക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button