കൊൽക്കത്ത : ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി . തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി .ചീഫ് സെക്രട്ടറിയ്ക്കാണ് പകരം ചുമതല . പൊലീസ് അസി.ഡയറക്ടർ ജനറലിനേയും മാറ്റിയിട്ടുണ്ട്.പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, സിഐഡി എന്നിവരെ മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. എഡിജി സിഐഡി ആഭ്യന്തരമന്ത്രാലയത്തിലേക്ക് മാറ്റുകയും നാളെ രാവിലെ തന്നെ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടു.
അതേ സമയം കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ റാലിയ്ക്ക് നേരെ നടന്ന അക്രമങ്ങളെ സംബന്ധിച്ച് ഗവർണർ കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകി .പശ്ചിമബംഗാളിലെ ഒമ്പത് ലോക്സഭാ മണ്ഡലങ്ങളില്‍ പ്രചരണത്തിന് നാളെ മുതല്‍ നിരോധനം. ദംദം, ബരാസത്, ബസീരാത്ത്, ജയനഗര്‍, മധുരാപൂര്‍, യാദവ്പൂര്‍, ഡയമണ്ട് ഹാര്‍ബര്‍, സൗത്ത് – നോര്‍ത്ത് കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് നാളെ മുതല്‍ വോട്ടെടുപ്പ് അവസാനിക്കും വരെ നിരോധനം.
Post Your Comments