Latest NewsKerala

നെയ്യാറ്റിന്‍ക്കര ആത്മഹത്യ: വൈഷ്ണവിയുടെ ഒപ്പു വാങ്ങിയെന്ന ആരോപണം തള്ളി ബാങ്ക്

തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റില്‍ക്കരയില്‍ അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെ ആരാപണം നിഷേധിച്ച് കനറ ബാങ്ക് അധികൃതര്‍. വായ്പ തിരിച്ചടക്കണമെന്ന പേപ്പറില്‍ മരിച്ച വൈഷ്ണ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയത്. സാക്ഷിയായി പോലും ബാങ്ക് അധികൃതര്‍ ഉണ്ടായില്ലെന്നും വെളിപ്പെടുത്തല്‍.

അതേസമയം ബാങ്കുകാര്‍ നിരന്തരം ഭാര്യയെ വിളിച്ചിരുന്നു. ലേഖയുടെ ഫോണില്‍ ഇതിന്റെ തെളിവുകള്‍ ഉണ്ടെന്നും ഭര്‍ത്താവ് ചന്ദ്രന്‍ പറഞ്ഞു. മകള്‍ മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് പിതാവ് പറഞ്ഞു.വായ്പ്പാ തിരിച്ചടയ്ക്കാനായി ബാങ്ക് അധികൃതര്‍ മകളുടെയും ഒപ്പ് വാങ്ങി.മകളും ഒപ്പിടണമെന്ന് മാനേജര്‍ നിര്‍ബന്ധിച്ചുവെന്നും ആയിരുന്നു ചന്ദ്രന്റെ ആരോപണം.

വായ്പാകുടിശ്ശിക അടയ്ക്കാത്തതിനെത്തുടര്‍ന്ന് ബാങ്കുകാര്‍ കോടതി ഉത്തരവുമായി ഒന്നരമാസംമുന്‍പ് ജപ്തിക്കായി എത്തിയിരുന്നു. എന്നാല്‍, നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ജപ്തി നിര്‍ത്തിവെച്ചു. നെയ്യാറ്റിന്‍കര മഞ്ചവിളാകം മലയില്‍ക്കട ‘വൈഷ്ണവി’യില്‍ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകള്‍ വൈഷ്ണവി(19)യുമാണ് തീകൊളുത്തി മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button