ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ തനിക്കെതിരെ നടന്ന ആക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബംഗാളിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്നും, പ്രശ്നം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പോലീസ് ഇടപെട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി ഇടപെടണമെന്നും അമിച് ഷാ ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്തം മമതയ്ക്കാണെന്ന് രാജ്നാഥ് സിംഗ്. സംസ്ഥാനത്തിന്റെ ക്രമസമാധാനം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. എന്നാല്‍ ബംഗാളില്‍ നടക്കുന്നത് വലിയ അരാജകത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഫോനി ചുഴലിക്കാറ്റിന്റെ സന്ദര്‍ഭത്തില്‍ നരേന്ദ്ര മോദിയുടെ ഫോണ്‍ കോള്‍ മമത നിരസിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്ത് ആദ്യമായാകും ഒരു പ്രധാന മന്ത്രിയുടെ ഫോണ്‍ ഏതെങ്കിലുമൊരു മുഖ്യമന്ത്രി നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മമതക്കെതിരെ ട്രോള്‍ സന്ദേശം പ്രചരിപ്പിച്ചു എന്നതിന്റെ പേരില്‍ ബി ജെ പി യുവ നേതാവ് പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തതിനെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വിമര്‍ശിച്ചു. മമതയ്ക്കെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും ഇത് അവരുടെ ഏകാധിപത്യ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments