കൊല്‍ക്കത്ത• കൊല്‍ക്കത്തയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മെഗാ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കല്‍ക്കട്ട യൂണിവേഴ്സിറ്റിയ്ക്ക് സമീപം കോളേജ് സ്ട്രീറ്റ് പ്രദേശത്ത് വച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി എ.ബി.വി.പി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ദാരുണ സംഭവമുണ്ടായത്.
സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
മധ്യ കൊല്‍ക്കത്തയിലെ എസ്പ്ലനേഡില്‍ നിന്ന് ആരംഭിച്ച മെഗാ റോഡ് ഷോ ഉത്തര കൊല്‍ക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതിയിലാണ് അവസാനിച്ചത്.
അമിത് ഷായെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച സംഘത്തെ റോഡിന്റെ മറുവശത്ത് കൂടി നിന്നിരുന്ന വലിയ സംഘം ബി.ജെ.പി എ.ബി.വി.പി അനുയായികള്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
‘അമിത് ഷാ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം വിളിച്ച തൃണമൂലിന്റെ വിദ്യാര്‍ത്ഥി സംഘടനയായ തൃണമൂല്‍ ഛത്ര പരിഷദ് പ്രവര്‍ത്തകര്‍ക്ക് നേരെ ബി.ജെ.പി എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ കുപ്പിയേറിലും കല്ലേറിലും ഒരാള്‍ക്ക് പരിക്കേറ്റു.
ഇരുവശത്ത് നിന്നും പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. ബി.ജെ.പി റാലിയിലേക്ക് സമീപത്തെ വിദ്യാസാഗര്‍ കോളേജ് കോമ്പൗണ്ടില്‍ നിന്ന് കല്ലേറുണ്ടായത് മറ്റൊരു സംഘര്‍ഷത്തിന് കൂടി വഴിവച്ചു. സംഘര്‍ഷത്തിനിടെ കോളേജ് ഗേറ്റിന് മുന്നില്‍ മോട്ടോര്‍ സൈക്കിളുകള്‍ അഗ്നിക്കിരയാക്കി. തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
Post Your Comments