കുവൈത്തില്‍ ധനകാര്യസ്ഥാപനങ്ങളില്‍ സ്വദേശി ഓഡിറ്റര്‍മാരുടെ നിയമനം നിര്‍ബന്ധമാക്കുന്നു. സ്വദേശിവല്‍ക്കരണത്തിനായുള്ള ഇഹ്ലാല്‍ പദ്ധതിയുടെ ഭാഗമായി വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. അടുത്ത വര്‍ഷം മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നത്.
മണി എക്സ്ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലും ബ്രോക്കറേജ് രംഗത്തും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, എന്നിവക്കു വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ബാധകമാകും. കള്ളപ്പണം തടയുന്നതിനോടൊപ്പം സ്വദേശികള്‍ക്കു തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. 2020 ജനുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തിലാകുന്നതോടെ രാജ്യത്തെ സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് 16000 പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് കരുത്തപ്പെടുന്നത്. അത്ര തന്നെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും പുതിയ തീരുമാനം വഴിയൊരുക്കും. ഈ വര്‍ഷം ആദ്യപാദത്തില്‍ മാത്രം 2500 പേര്‍ക്കാണ് ഇഹ്ലാല്‍ പദ്ധതിയുടെ ഭാഗമായി ജോലി നഷ്ടമായത്. അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ 41,000 വിദേശികളുടെ സേവനം അവസാനിപ്പിച്ചു തിരിച്ചയകാണാന് അധികൃതരുടെ പദ്ധതി.
Post Your Comments