ഈ തവണത്തെ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സീറ്റ് എണ്ണത്തില്‍ കുറവ് വരുമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ. ഉത്തര്‍പ്രദേശില്‍ എസ് പി-ബി എസ് പി സഖ്യം നിലവില്‍ വന്ന സാഹചര്യത്തില്‍ 10 -15 സീറ്റുകള്‍ തങ്ങള്‍ക്ക് നഷ്ടമായേക്കും. മഹാരാഷ്ട്രയിലും ഇപ്പോള്‍ വിജയിച്ചു നില്‍ക്കുന്ന ആറു സീറ്റുകളില്‍ പരാജയപെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ നഷ്ട്ടം ബംഗാള്‍, ഒഡീഷാ സംസ്ഥാനങ്ങളില്‍ നിന്നും തങ്ങള്‍ നികത്തുമെന്നും അദ്ദേഹം പറഞ്ഞു. 2014 ല്‍ യു പിയില്‍ 80 ല്‍ 73ഉം മഹാരാഷ്ട്രയില്‍ 48ല്‍ 42 സീറ്റും ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സ്വന്തമാക്കിയിരുന്നു. ഇത്തവണ ഭരണ വിരുധ്ധ വികാരം ഇവിടങ്ങളില്‍ തിരിച്ചടി ഉണ്ടാക്കുമെന്നാണ് ബി ജെ പി ക്യാമ്പുകളുടെ ആശങ്ക. എന്നാല്‍ 42 സീറ്റുള്ള പശ്ചിമ ബംഗാളിലും 21 സീറ്റുള്ള ഒഡിഷയിലും സീറ്റ് എണ്ണം മെച്ചപ്പെടുത്തമെന്നും പാര്‍ട്ടി കണക്കു കൂട്ടുന്നു.
Post Your Comments