Latest NewsCricket

ബംഗ്ളാദേശ് ത്രിരാഷ്ട്ര ടൂർണമെന്റ് ഫൈനലിൽ കടന്നു

വെസ്റ്റിൻഡീസിനെ തോൽപിച്ച് ബംഗ്ളാദേശ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. ആതിഥേയരായ അയർലൻഡ് നേരത്തേ പുറത്തായിരുന്നതിനാൽ ഫൈനലിൽ വെസ്റ്റിൻഡീസ് തന്നെയാണ് ബംഗാൾ കടുവകളുടെ എതിരാളികൾ. ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 248 എന്ന വിജയലക്ഷ്യം 16 പന്ത് ബാക്കി നിൽക്കെ 5 വിക്കറ്റു നഷ്ടത്തിൽ ബംഗ്ളാദേശ് മറി കടന്നു. ബംഗ്ളാദേശിന്‌ വേണ്ടി മുഷ്ഫിക്കുൾ റഹിം 63ഉം സൗമ്യ സർക്കാർ 54ഉം റണ്സെടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ആഷ്‌ലി നേഴ്സ് 53 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. നേരത്തെ വിൻഡീസിന് വേണ്ടി ഷാ ഹോപ്പ് 87 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ജേസൺ ഹോൾഡർ 62 റണ്സെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് ഫൈനൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button