തിരുവനന്തപുരം: അമ്മയുടേയും മകളുടേയും മരണം , തങ്ങളുടെ ഭാഗത്തുള്ള നിലപാട് വ്യക്തമാക്കി ബാങ്ക് അധികൃതര്‍. നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തിയ സംഭവത്തിലാണ് വിശദീകരണവുമായി ബാങ്ക് അധികൃതര്‍ രംഗത്ത് എത്തിയിരിക്കുന്നത്. വായ്പയുടെ തിരിച്ചടവിന്റെ സമയം ഇന്ന് അവസാനിച്ചിരുന്നെന്നും എന്നാല്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു.
2003ല്‍ കനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍ നിന്ന് ചന്ദ്രന്‍ രുദ്രന്‍ എന്നയാളിന് ഭവനവായ്പയെടുത്തിരുന്നു. ഇത് 2010ല്‍ നിഷ്‌ക്രിയ ആസ്തിയായി മാറിയിരുന്നു. തുടര്‍ന്ന് റിക്കവറി നടപടികളുടെ ഭാഗമായി അഡ്വക്കേറ്റ് കമ്മീഷണര്‍ സിജെഎം കോടതി 2019 മെയ് പത്താം തിയ്യതി ചന്ദ്രന്റെ വീട്ടില്‍ എത്തിയിരുന്നു. മെയ് 14ാം തിയ്യതി മുഴുവന്‍ പണവും അടയ്ക്കുമെന്ന് ചന്ദ്രന്‍ രേഖാമൂലം എഴുതി നല്‍കുകയും ചെയ്തിരുന്നു. മെയ് പതിനാലിന് പണം അടച്ചില്ലെങ്കില്‍ ബാങ്കിന് തുടര്‍നടപടികളുമായി മുന്നോട്ട് പോകാമായിരുന്നു. എന്നാല്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും ജപ്തിയുണ്ടാകുമെന്ന് പറഞ്ഞ് വീട്ടുകാരെ ആരും ബാങ്കില്‍ നിന്നും വിളിച്ചിട്ടില്ലെന്നും മാനേജര്‍ പറഞ്ഞു.
Post Your Comments