KeralaMollywoodLatest NewsIndia

തലയിലൊരു കെട്ടും കെട്ടി മുണ്ടു മടക്കിക്കുത്തി പൂരം കൂടണമെന്നു സുരേഷ് ഗോപിയുടെ ആഗ്രഹം

ആദ്യമായിട്ടാണ് പൂരപ്പറമ്പിൽ പൂര ദിവസം എത്തുന്നത്. വലിയ ആവേശത്തോടെയാണ് തൃശൂര്‍ പൂരത്തിന്‍റെ ഭാഗമാകുന്നത്.

തൃശൂര്‍: കഴിഞ്ഞ കുറേ ദിവസങ്ങളായി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തൃശൂരിലെ ജനതയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ തനിക്ക് പൂരത്തിന്റെ ഭാഗമാകാന്‍ കൂടി കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി. ആദ്യമായിട്ടാണ് പൂരപ്പറമ്പിൽ പൂര ദിവസം എത്തുന്നത്. വലിയ ആവേശത്തോടെയാണ് തൃശൂര്‍ പൂരത്തിന്‍റെ ഭാഗമാകുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇവിടെയുണ്ട്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടിവിയിലൂടെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള തൃശൂര്‍ പൂരം നേരിട്ടനുഭവിക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.കഴിഞ്ഞ നാല് ദിവസമായി ഇവിടെയുണ്ട്.മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശൂര്‍ പൂരം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ സെലിബ്രിറ്റി ആയതുകൊണ്ട് അത് പല സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ അത്തരം ആഘോഷങ്ങളില്‍ നിന്നെല്ലാം പരമാവധി മാറി നില്‍ക്കാന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സോഷ്യയില്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്ത ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ പ്രസംഗത്തെക്കുറിച്ചും സുരേഷ് ഗോപി വിശദീകരിച്ചു. തൃശൂര്‍ എടുക്കുകയാണെന്ന് പറഞ്ഞത് വളരെ സ്നേഹത്തോടെയാണ്. ഇപ്പോഴുള്ള തൃശൂര്‍ എടുത്ത് അതിനെക്കാള്‍ മികച്ച ഒരു തൃശൂരിനെ ജന്‍ങ്ങള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹം. ഈശ്വരാനുഗ്രഹവും ജനപിന്തുണയും ഉണ്ടെങ്കില്‍ എല്ലാം സാധ്യമാവുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button