തൃശ്ശൂര്‍: മേളപ്രമാണി പെരുവനം കുട്ടന് മാരാര്‍ തല കറഞ്ഞി വീണു. തൃശ്ശൂര്‍ പൂരത്തിനിടെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെയായിരുന്നു സംഭവം. കടുത്ത ചൂടിനെ തുടര്‍ന്ന് ദേഹാസ്വാസ്ത്യം ഉണ്ടാവുകയും തല കറങ്ങി വീഴുകയായിരുന്നു എന്നാണ് വിവരം. അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം കുട്ടന് മാരാരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.
അദ്ദേഹത്തിന് രണ്ടു ദിവസം മുമ്പ് പനി ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ രണ്ടരയ്ക്കു തന്നെ അദ്ദേഹം ഇലഞ്ഞിത്തറ മേളത്തിന് മേളപ്രമാണിയായി എത്തും. തുടര്‍ച്ചയായ 43-ാം വര്‍ഷമാണ് അദ്ദേഹം തൃശ്ശൂര്‍ പൂരത്തില്‍ മേളത്തില്‍ എത്തുന്നത്. കൂടാതെ 21-ാംമത് തവണയാണ് അദ്ദേഹം ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയാകുന്നത്.
Post Your Comments