മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ച തെന്നിന്ത്യന്‍ നടന് കമൽഹാസനെതിരെ ബോളിവുഡ് താരം വിവേക് ഒബ്റോയി. ഞായറാഴ്ച ചെന്നൈയില്‍ നടന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന കമല്ഹാസൻ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നാണ് പറഞ്ഞു. ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്’ കമല്‍ ഹാസന്റെ വാക്കുകള്‍.
“ഗോഡ്സെ തീവ്രവാദിയെന്ന് വിളിച്ചോളൂ, എന്തിനാണ് ഹിന്ദു തീവ്രവാദിയെന്ന് വിളിക്കുന്നത്?” വിവേക് ഒബ്റോയി ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിമര്‍ശനം. മുസ്ലീം വോട്ട് ലക്ഷ്യം വച്ചാണോ ഇത്തരം പ്രതികരണമെന്നും രാജ്യത്തെ വിഭജിക്കരുതെന്നും നമ്മളെല്ലാം ഒന്നാണെന്നും വിവേക് പറയുന്നു.
“പ്രിയപ്പെട്ട കമൽ സർ, നിങ്ങളൊരു മഹാനായ കലാകാരനാണ്. കലയ്ക്ക് മതമില്ലെന്നത് പോലെ തന്നെ തീവ്രവാദത്തിനും മതമില്ല. നിങ്ങൾക്ക് ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കാം, പക്ഷെ എന്തിനാണ് ഹിന്ദുവെന്ന് പ്രത്യേകം പരാമർശിക്കുന്നത്? നിങ്ങൾ ഒരു മുസ്ലിം ഭൂരിപക്ഷ മേഖലയിൽ വോട്ട് ചോദിക്കുന്നത് കൊണ്ടാണോ ഇത്?” തന്റെ ട്വീറ്റിൽ അദ്ദേഹം തുറന്നടിച്ചു.
“ഒരു മഹാനായ കലാകാരനോട് വളരെ എളിയ കലാകാരൻ ആവശ്യപ്പെടുകയാണ്… ദയവായി രാജ്യത്തെ വിഭജിക്കരുത് സാർ. നമ്മളെല്ലാം ഒന്നാണ്,” തൊട്ടടുത്ത ട്വീറ്റിൽ വിവേക് കുറിച്ചു.
Post Your Comments