KeralaLatest News

തുച്ഛമായ വിലയില്‍ മികച്ച ഗുണമുള്ള പുത്തന്‍ ബാംബൂ ടൈല്‍ വിപണിയിലിറക്കും

തിരുവനന്തപുരം: തുച്ഛമായ വിലയില്‍ മികച്ച ഗുണമുള്ള പുത്തന്‍ ബാംബൂ ടൈല്‍ വിപണിയിലിറക്കാന്‍ കേരള സ‌്റ്റേറ്റ‌് ബാംബു കോര്‍പറേഷന്റെ തീരുമാനം. കോഴിക്കോട‌് നല്ലളത്തെ ഫാക്ടറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി നിര്‍മിച്ച ടൈലുകള്‍ അടുത്ത മാസം വിപണിയിലിറക്കും. മുള നീളത്തില്‍ കീറി എടുത്താണ‌് ഇപ്പോൾ വിപണിയിൽ ഉള്ള ടൈലുകൾ നിർമ്മിക്കുന്നത്. കുറഞ്ഞ ഉല്‍പ്പാദനക്ഷമതയും വിലക്കൂടുതലുമാണ‌് ഇത്തരത്തിലുള്ള നിർമ്മാണം നേരിടുന്ന വെല്ലുവിളി. 40 ശതമാനം മാത്രമാണ‌് ഉല്‍പ്പന്നമായി മാറ്റാന്‍ കഴിയുക.

ഇന്ത്യന്‍ പ്ലൈവുഡ‌് റിസര്‍ച്ച‌് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം ലഭിച്ച പുതിയ ടൈലുകള്‍ മുള ചതച്ച‌് നാരുകള്‍ വേര്‍തിരിച്ചെടുത്താണ‌് നിര്‍മിക്കുന്നത‌്. 85 ശതമാനംവരെയാണ‌് ഉല്‍പ്പാദനക്ഷമത. സ‌്ക്വയര്‍ഫീറ്റിന‌് 100 മുതല്‍ 150 രൂപവരെയാണ‌് വില. കൂടാതെ മികവിലും ഇവ മുന്നിട്ടുനിൽക്കും. വാതില്‍, ഫര്‍ണിച്ചര്‍, വലിയ ഹാള്‍ മുറികളായി തിരിക്കാനുള്ള പാനലുകള്‍ എന്നിവയ‌്ക്കുപുറമെ ചെലവുകുറഞ്ഞ വീടുകളുടെ നിര്‍മാണത്തില്‍ ഭിത്തിയായിവരെ ദൃഢതയേറിയ ഈ പാനലുകള്‍ ഉപയോഗിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button