ലാഹോര്‍: വ്യോമപാതയിൽ പുത്തൻ തീരുമാനവുമായി പാകിസ്ഥാൻ, ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് പാകിസ്താന് അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് പാകിസ്താന്. പാക് വ്യോമയാന മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം.
എന്നാൽ അതിനിടെ, ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ശാസ്ത്ര – സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി.
കൂടാതെ മെയ് 15 ന് ചേരുന്ന യോഗത്തില്‍ വ്യോമപാത തുറക്കുന്ന വിഷയത്തില്‍ പാകിസ്താന് ആലോചന നടത്തും. എല്ലാ മന്ത്രിമാരും ചേര്‍ന്ന് ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക’.- സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് മുജതാബാ ബെയ്ഗ് പറഞ്ഞു.
Post Your Comments