NattuvarthaLatest News

അയൽവാസികളെ അരിവാളിന് വെട്ടിയും പ്രഷർ കുക്കറിനടിച്ചും ആക്രമണം; ഡോക്ടറുടെയും മാതാവിന്‍റെയും അറസ്റ്റ് വൈകിപ്പിച്ചെന്ന് പരാതി

കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി

അയൽവാസികളെ അരിവാളിന് വെട്ടിയും പ്രഷർ കുക്കറിനടിച്ചും ആക്രമണം , അയല്‍വാസികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ഡോക്ടറുടെയും മാതാവിന്‍റെയും അറസ്റ്റ് വൈദ്യപരിശോധനയുടെ പേരില്‍ വൈകിപ്പിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ.നീതു, മാതാവും മുന്‍ നേഴ്സിംഗ് സൂപ്രണ്ടുമായ സുജാത എന്നിവരുടെ അറസ്റ്റാണ് വൈകിപ്പിച്ചത്. അറസ്റ്റിലായ നീതുവിനെയും സുജാതയെയും സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

നിലവിൽ മെഡിക്കല്‍ കോളജിലെ ഡോക്ടറായ നീതു അരിവാളുകൊണ്ട് ജസീമിനെ വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ ബുഷ്റയുടെ തലക്ക് സുജാത പ്രഷര്‍കുക്കര്‍ കൊണ്ട് അടിച്ചു. വെള്ളിയാഴ്ച തന്നെ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ പോയ പ്രതികള്‍ പിന്നീട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിയില്ല. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button