
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എഎന്‍സി) വീണ്ടും അധികാരത്തിലേക്ക്. വര്‍ണവിവേചനത്തിനെതിരെ പോരാടിയ നെല്‍സണ്‍ മണ്ഡേലയുടെ എഎന്‍സി 1994 മുതല്‍ തുടര്‍ച്ചയായാണ് അധികാരം നിലനിര്‍ത്തുന്നത്.
ഇത്തവണ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. 60 ശതമാനം വോട്ടാണ് എഎന്‍സിക്ക് ലഭിച്ചത്. പാര്‍ലമെന്റിലെ മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് അലൈയന്‍സ് (ഡിഎ) 28 ശതമാനം വോട്ട് നേടി. മറ്റു പാര്‍ടികളുടെ വോട്ട് വിഹിതം ഉയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പിനു മുമ്പായി എഎന്‍സിയില്‍ പൊട്ടിത്തെറികള്‍ ഉടലെടുത്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരായി അഴിമതി ആരോപണം ഉയര്‍ന്നതാണ് കാരണം. ഇതിനാല്‍ എഎന്‍സി അധികാരം നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഈ സംശയങ്ങള്‍ക്ക് മറുപടിയായാണ് തെരഞ്ഞെടുപ്പുഫലം വന്നത്. എന്നാല്‍, ചരിത്രത്തില്‍ ഏറ്റവും മോശം പ്രകടനമാണ് എഎന്‍സിയുടേതെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ പ്രതികരിച്ചു. വോട്ടിങ്ങില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ശക്തമാണ്. കള്ളവോട്ട് ചെയത 22 പേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
Post Your Comments