EducationEducation & Career

വി.എച്ച്.എസ്.ഇ പ്രവേശനം: ഓൺലൈൻ അപേക്ഷ നൽകാം

2019-20ലെ ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന്  മേയ് 10 മുതൽ  www.vhscap.kerala.gov.inApply Online എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം വെരിഫിക്കേഷനായി അടുത്തുള്ള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നൽകി അക്‌നോളജ്‌മെന്റ് കൈപ്പറ്റണം. ഒറ്റ അപേക്ഷാഫാറത്തിൽ എല്ലാ ജില്ലയിലെ സ്‌കൂളുകളിലേക്കും മുൻഗണനാക്രമത്തിൽ അപേക്ഷ സമർപ്പിക്കാം.

നിലവിലുള്ള കോഴ്‌സുകളുടെ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.vhscap.kerala.gov.in ൽ Prospectus 1 എന്ന ലിങ്കിലും NSQF സംവിധാനത്തിലുള്ള പ്രോസ്‌പെക്ടസും മറ്റ്‌വിവരങ്ങളും Prospectus 2 എന്ന ലിങ്കിലും ലഭിക്കും. നിലവിലുള്ള കോഴ്‌സുകൾക്ക് പുറമേ നാഷണൽ സ്‌കിൽ ക്വാളിറ്റി ഫ്രെയിംവർക്ക് പാഠ്യപദ്ധതിയും 2018-19 മുതൽ വി.എച്ച്.എസ്.ഇയിൽ നടപ്പിലാക്കിയിരുന്നു. 101 സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 244 ബാച്ചുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒന്നാംവർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷകൾ പൂരിപ്പിക്കുന്നതിനുള്ള സഹായം നൽകുന്നതിനും കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും എല്ലാ സ്‌കൂളുകളിലും ഹെൽപ് ഡെസ്‌ക്കുകളുടെ പ്രവർത്തനം ഇന്നു മുതൽ (മേയ് 10) ആരംഭിക്കുമെന്നും വി.എച്ച്.എസ്.ഇ ഡയറക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button