
കുവൈറ്റ് സിറ്റി : യു.എസ് – ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ അശാന്തി.
യുദ്ധം മുന്നില്‍കണ്ട് ആറ് മാസത്തേയ്ക്കുള്ള ഭക്ഷണവും വെള്ളവും കരുതിവെച്ച് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആറു മാസത്തേക്കുള്ള വെള്ളം ഭക്ഷണം എന്നിവയുടെ ലഭ്യത കുവൈറ്റ് ഉറപ്പാക്കി.
നേതാക്കളുടെ വാക്ക് പോര് യുദ്ധത്തിലേക്ക് വഴിമാറുകയാണെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കുവൈത്ത് നിര്‍ദേശം നല്‍കി. രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യ സാധനങ്ങളുടെ കരുതല്‍ ശേഖരം ഉറപ്പുവരുത്താനും നടപടി ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആറുമാസത്തേക്ക് ആവശ്യമായ ഭക്ഷ്യ ശേഖരം ഇപ്പോള്‍ ഉണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഹോര്‍മുസ് കടലിടുക്ക് അടക്കുന്നതിലേക്ക് ഇറാനെ എത്തിക്കുന്ന സാഹചര്യം ഇറക്കുമതിയെ ബാധിക്കുമെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ വെള്ളത്തിന്റെ കാര്യത്തിലും ആശങ്കയില്ല. 3529 ദശലക്ഷം ഗാലന്‍ ജലം രാജ്യത്തിന്റെ കരുതല്‍ ശേഖരത്തിലുണ്ട്.
Post Your Comments