ഏറ്റുമാനൂർ: പീഡനശ്രമം , മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പരാതി വ്യാജമാണെന്നും , മകളുടെ പ്രണയത്തെ എതിർക്കാൻ ശ്രമിച്ചതിന് തനിക്കെതിരേ വ്യാജ പരാതി നൽകുകയായിരുന്നുവെന്നാണ് അച്ഛൻ നൽകിയ മൊഴിയെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments