ഭോപ്പാൽ : മധ്യപ്രദേശിലെ ഷുജൽപൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. തന്‍റെ അച്ഛനെയും മുത്തശ്ശിയെയും മുത്തച്ഛനെയും പറ്റി പകയോടെയാണ് മോദി സംസാരിക്കുന്നത്. എന്നാൽ താൻ സ്നേഹത്തിലൂടെ ആ പക ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഉത്തർപ്രദേശിലെ റാലിക്കിടെ രാഹുലിന്‍റെ പിതാവ് രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് ജീവിതം അവസാനിപ്പിച്ചതെന്ന നരേന്ദ്ര മോദിയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. പ്രസ്താവനക്കെതിരെ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments