Latest NewsIndia

പൂരം ലക്ഷ്യമാക്കിയെത്തി പോലീസിന്റെ പിടിയിലായി

ചാലക്കുടി• ഒന്നര പതിറ്റാണ്ട് മുൻപ് വിവിധ ജില്ലകളിലെ പോലീസുകാരുടെ ഉറക്കം കെടുത്തിയ മോഷണസംഘത്തലവനാണ് ഇപ്പോൾ പിടിയിലായ മുളക് ഷാജഹാൻ.ഒരു കാലത്ത് ഷാജഹാൻ, ജോയി, ഗോപി ത്രയം ചേർന്നാൽ എത്ര സുരക്ഷാ സംവിധാനവുമുള്ള വീട്ടിൽ നിന്നും മോഷണം പോവുക സാധാരണ സംഭവമായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ഷാജഹാനും പാലസ്വദേശിയായ ജോയിയും പോത്താനിക്കാട് സ്വദേശിയായ ഗോപിയും ജയിൽവാസത്തിനിടെയാണ് പരിചയപ്പെടുന്നതും ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സംഘം ചേർന്ന് മോഷണമാരംഭിക്കുന്നതും. പകൽ സഞ്ചരിച്ച് ആൾ താമസമില്ലാത്ത വീടുകൾകണ്ടുവച്ച് രാത്രിയെത്തി മുൻ വാതിൽ പൊളിച്ചകത്തു കയറി മോഷണം നടത്തുന്നതായിരുന്നു ഈ സംഘത്തിന്റെ രീതി.

കുപ്രസിദ്ധ മോഷ്ടാവ് മുളക് ഷാജഹാൻ പിടിയിൽ: പിടിയിലായത് ഒന്നര പതിറ്റാണ്ടോളം തെക്കൻ കേരളത്തെ ഭീതിയിലാഴ്ത്തിയ കവർച്ചാ സംഘത്തലവൻ

ജോയിയും ഗോപിയും പിന്നീട് പിടിയിലായെങ്കിലും ഷാജഹാൻ വീടും നാടുമുപേക്ഷിച്ച് കറങ്ങി നടക്കുകയായിരുന്നു.ഇതിനിടയിൽ സംഭവിച്ച ഒരപകടത്തെ തുടർന്ന് കാലൊടിഞ്ഞതിനാൽ വീടുകയറിയുള്ള മോഷണമുപേക്ഷിച്ച് ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ഉറങ്ങിക്കിടക്കുന്നവരെ കൊള്ളയടിക്കുകയായിരുന്നു ഇപ്പോൾ ചെയ്യുന്നതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കേരളത്തിൽ തങ്ങുന്നത് സുരക്ഷിതമല്ലെന്നു കണ്ട് തമിഴ്നാട്ടിലെ ഏർവാടിയിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നുവെന്നും തൃശ്ശൂർ പൂരത്തിന്റെ തിരക്കിൽ മോഷണം നടത്താനാണ് എത്തിയതെന്നും തൃശ്ശൂരിൽ രണ്ടു ദിവസം മുൻപേയെത്തി തങ്ങുന്നത് പന്തിയല്ലെന്നും താരതമ്യേന സുരക്ഷിതമായി തങ്ങാനും ഇതിനിടയിൽ ഒത്താൽ മോഷണം നടത്താനുമാണ് ഇവിടെയെത്തിയതെന്നും അന്വേഷണ സംഘത്തോട് സമ്മതിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button