ആലപ്പുഴ സനാതനം വാർഡിൽ കിഴക്കേ വന്മേലിൽ മോഹനന്റേയും കുമാരിയുടെയും മകൻ ഗിരീഷ് (33 വയസ്സ് ) 05-05-2019 ഞായറാഴ്ച വെളുപ്പിന് ആലപ്പുഴ പുന്നപ്ര മിൽമയ്ക്കു സമീപം ഉണ്ടായ വാഹനാപകടത്തിൽ (ബൈക്കിൽ സഞ്ചരിച്ച ഗിരീഷും അതെ ദിശയിൽ വന്ന ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ച് ) വണ്ടാനം മെഡിക്കൽ കോളജിൽ കൊണ്ടുവരുകയും അതീവ ഗുരുതരാവസ്ഥ ആയതിനാൽ എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.നട്ടെല്ലും പല അസ്ഥികളും തകർന്ന് ഗുരുതരാവസ്ഥയിൽ ആണ്. ഇപ്പോൾ തന്നെ 5.5 (അഞ്ചര) ലക്ഷത്തിൽ അധികം രൂപ ചിലവായി. ഇനിയും ലക്ഷങ്ങൾ വേണം ജീവൻ നിലനിർത്തുവാൻ.
ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുമുള്ള നിർദ്ധന കുടുംബത്തിൽ പെട്ട ഗിരീഷിന്റെ കുടുംബത്തിന് ഈ തുക ഒരിക്കലും കണ്ടെത്താനാവില്ല. നാട്ടുകാരുടെ സഹായത്താലാണ് ഇത്രയും തുക സംഘടിപ്പിച്ചത്. സ്നേഹനിധികളായ ആളുകളുടെ സഹായമുണ്ടെങ്കിൽ ഗിരീഷിന്റെ ജീവൻ നമുക്ക് രക്ഷിക്കാൻ സാധിക്കും. നമ്മളാൽ കഴിയുന്ന തുക അടിയന്തിരമായി ഒരു ജീവൻ രക്ഷിക്കാൻ നൽകിയാൽ അത് ഒരു പുണ്യപ്രവർത്തിയും ഒരു കുടുംബത്തിന്റെ പ്രതീക്ഷയുമായിരിക്കും.
ഗിരീഷിന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് നമ്മുടെ സഹായം എത്രയും പെട്ടെന്ന് എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു.
Account Name : SARITHA (Wife)
Account No : 20374305316
STATE BANK OF INDIA.
IFSC CODE : SBIN 000 3054
BRANCH: ADB, ALAPPUZHA
Contact: 96053 66423 (Rajesh)
Post Your Comments