Latest NewsKerala

കാണാതായ യുവസംവിധായകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; മരണത്തില്‍ ദുരൂഹത

തൃശൂര്‍: യുവ സംവിധായകനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ (27)യാണ് മരിച്ചത്. അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിനു പിന്‍ഭാഗത്തെ റെയില്‍പ്പാളത്തിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. അരുണിന്റെ ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കുന്നതിനിടയിലാണ് ദാരുണ മരണം.

വ്യാഴാഴ്ച രാത്രി അരുണ്‍ വര്‍മയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരണ കാരണം വ്യക്തമല്ല. ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

സമീപകാലത്താണ് അരുണ്‍ വര്‍മ മലയാള സിനിമയില്‍ സജീവമായത്. അരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ സിനിമ തഗ് ലൈഫ് ജൂലൈയില്‍ റിലീസ് നിശ്ചയിച്ചിരുന്നു. ആകാശ് ജോണ്‍ കെന്നഡിയുടെ തിരക്കഥയില്‍ അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് തഗ് ലൈഫ്. നാലു വര്‍ഷമായി വിവിധ സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് അരുണ്‍ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്തത്. അഡാറ് ലവ് എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

ഇന്ദിരാ വര്‍മയാണ് മാതാവ്. വിബിന്‍ വര്‍മ, അഞ്ജലി വര്‍മ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് പാറമേക്കാവ് ശ്മശാനത്തില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button