
ന്യൂ ഡല്‍ഹി: പ്രശസ്ത സിനിമാ നടനും പിന്നണി ഗയകനുമായ അരുണ്‍ ബക്ഷി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാവും മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായിരുന്ന രമണ്‍ സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 100-ലധികം ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അരുണ്‍ ബക്ഷി പിന്നണി ഗായകനായി 298 ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. പഞ്ചാബി, ബോജ്പൂരി സിനിമകള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എപ്പോഴും ബിജെപിയുടെ ആദര്‍ശങ്ങളെ താന്‍ പിന്തുണക്കാറുള്ളതു കൊണ്ടാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിലുപരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ വളരെയധികം സ്വാധീനിച്ചു. പ്രധാനമന്ത്രി സത്യസന്ധനായതിനാല്‍ അദ്ദേഹത്തിന് നിരവധി ശത്രുക്കളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ പ്രധാനമന്ത്രിക്ക് രാജ്യത്തെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂവെന്നും ഒരു അവധി പോലുമെടുക്കാതെയാണ് അദ്ദേഹം രാജ്യത്തെ സേവിക്കുന്നതെന്നും ബക്ഷി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെപ്പോലെ ഒരു പ്രധാനമന്ത്രി മുന്‍പ് ഉണ്ടായിട്ടില്ല. അദ്ദേഹമാണ് തന്നെ രാജ്യത്തെ സേവിക്കാന്‍ പ്രേരിപ്പിച്ചതുമെന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം അരുണ്‍ ബക്ഷി പറഞ്ഞു.
Post Your Comments