തിരുവനന്തപുരം: മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നു. കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപനചടങ്ങില്‍ വച്ചാണ് കെ. പ്രതാപന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഷാള്‍ അണിയിച്ചാണ് പ്രതാപന് ബിജെപി അംഗത്വം നല്‍കിയത്.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പ്രതാപന്‍റെ പേരും കേട്ടിരുന്നു. എം ജി കണ്ണന്‍, ബാബു ദിവാകരന്‍ എന്നിവരോടൊപ്പമാണ് പ്രതാപന്റെ പേരും ഉയര്‍ന്നത്. എന്നാല്‍, സീറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതാപൻ ബിജെപിയിലേക്ക് ചാടിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം .
മുന്‍ കെപിസിസി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ പ്രതാപൻ വഹിച്ചിട്ടുണ്ട്. അതേസമയം പ്രശസ്ത നടി രാധയും സംവിധായകന്‍ വിനു കരിയത്തും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.വി ബാലകൃഷ്ണനും ചടങ്ങില്‍ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു.
നടന്‍ ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയും ബിജെപിയില്‍ ലയിച്ചു. അമിത് ഷായാണ് ദേവന് ബിജെപി പതാക നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സിനിമയില്‍ വന്ന ശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍ എന്നും കോളേജ് കാലം തൊട്ടേ താന്‍ കെഎസ്.യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന്‍ വേദിയില്‍ പറഞ്ഞു.
Post Your Comments