തിരുവനന്തപുരം : തലസ്ഥാനത്തു നിന്ന് സിംഗപ്പൂരിലേക്ക് നിരക്കു കുറഞ്ഞ സ്കൂട്ട് എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങി. നിരക്ക് കൂടുതലുള്ള സില്‍ക് എയറിനു പകരമാണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ആദ്യവിമാനത്തെ ചൊവ്വാഴ്ച രാത്രി രാജ്യാന്തരവിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിച്ചു. ആഴ്ചയില്‍ 7 ദിവസവും സര്‍വീസ് നടത്തുന്ന രാത്രി 11 മണിക്കു പുറപ്പെടുന്ന വിമാനം സിംഗപ്പൂരില്‍ രാവിലെ 6ന് എത്തും. തിരികെ രാത്രി 8.40നു പുറപ്പെട്ട് 10 മണിക്ക് എത്തും. 5300 രൂപ മുതല്‍ നിരക്കുകള്‍ ലഭ്യമാണ്.
180 പേര്‍ക്കു യാത്ര ചെയ്യാവുന്ന എയര്‍ബസ് 320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ബഗേജ് കൊണ്ടുപോകുന്നതില്‍ നിയന്ത്രണമുണ്ടാകും. ബിസിനസ് ക്ലാസ് ഇല്ല. സിംഗപ്പൂരില്‍ നിന്ന് ഓസ്ട്രേലിയ, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള കണക്ഷന് സര്‍വീസുകളുമുണ്ടാകും. നേരത്തെ ബുക്ക് ചെയ്താല്‍ ശരാശരി 10000 രൂപയ്ക്കു വരെ തിരുവനന്തപുരത്തു നിന്ന് മെല്ബണിലേയ്ക്കു പറക്കാം.
Post Your Comments