തിരുവനന്തപുരം: തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ പരിപാടിയില്‍ വ്യാപക അക്രമം. പ്രതിരോധാഗ്‌നി എന്ന പരിപാടിയുടെ ഭാഗമായി നടന്ന പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടിമരം അടിച്ചു തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകര്‍ മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.
തിരുവനന്തപുരത്ത് പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിരോധാഗ്‌നി എന്ന പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ യാതോരു പ്രകോപനവും കൂടാതെ മണക്കാട് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെയും ബിഎംഎസിന്റെയും കൊടി മരം തകര്‍ക്കുകയും കൊടികള്‍ കത്തിക്കുകയും ചെയ്തു.
ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വലിച്ച് കീറുകയും ചെയ്തു. പോലീസിനെ നോക്കുകുത്തിയാക്കിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ അക്രമം. സംഭവത്തില്‍ പോലീസിന് പരാതി നല്‍ക്കുമെന്നും സിപിഎമ്മിന്റേത് ഫാസിസ്റ്റ് നടപടിയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായ പ്രചാരണ പ്രവർത്തനങ്ങൾക്കായി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുന്നതിന് മുമ്പ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപ്പിക്കാനാണ് ബിജെപിയിലെ നീക്കം.
Post Your Comments