KeralaLatest News

പൂരത്തിന് ഇവ അരുത്

തൃശൂര്‍•പൂരം കാണാനെത്തുന്നവർ ബാഗ്, പ്ലാസ്റ്റിക് ബോട്ടിൽ എന്നിവ കൊണ്ടുവരരുത്. വിലയേറിയ ആഭരണങ്ങൾ, കൂടുതൽ പണം ഒഴിവാക്കുക. ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചുള്ള ട്യൂബ് ബലൂൺ, ഹോട്ടൽ, കച്ചവടം എന്നിവ പൂരപ്പറമ്പിൽ അരുത്. പൂരം കാണാൻ ആരും മരത്തിലോ, മതിൽക്കെട്ടിലോ, ദുർബലമായ കെട്ടിടങ്ങളിലോ കയറരുത്. ആനകളെ പരിഭ്രാന്തരാക്കുകയോ, സെൽഫിയെടുക്കാനോ പാടില്ല.

വെടിക്കെട്ട് സമയത്ത് സ്വരാജ് റൗണ്ടിലെ പെട്രോൾ പമ്പുകൾ തുറക്കരുത്. സുരക്ഷയ്ക്കായി സജ്ജീകരിച്ച പോലീസ്, ദേവസ്വം വക നിയന്ത്രണ ബാരിക്കേഡുകളും, ബോർഡുകളും നശിപ്പിക്കരുത്. വെടിക്കെട്ട് നടക്കുന്ന പ്രദേശത്തേയ്ക്ക് പ്രവേശനമരുത്. പൊട്ടാതെ കിടക്കുന്ന പടക്ക സാമഗ്രികൾ ചവിട്ടിയാൽ അപകടമേറും. അനിയന്ത്രിത തിരക്കുകളിൽ നിന്ന് മാറി നിന്ന് പൂരം കാണുക.. വീഴ്ചയിൽ നിന്നും, അപകടത്തിൽ നിന്നും രക്ഷയേകും.

പൂരപ്പറമ്പിലെ വൈദ്യുത തൂണുകൾ, കേബിളുകൾ, വയറുകൾ, പന്തലുകൾ എന്നിവയ്ക്കടുത്തുനിന്ന് ഒഴിഞ്ഞു നിൽക്കണം. ചെറുപൂരങ്ങളുടെ വരവും, പോക്കും സമയത്ത് വഴിയരികിലോ, വീടുകളിലോ ആനകളെ അലോസരപെടുത്തുന്ന പ്രവർത്തനങ്ങൾക്ക് ആരും തുനിയരുത്.

പടക്കം, വലിയ ശബ്ദമുണ്ടാക്കുന്ന പീപ്പി, വിസിൽ പോലുള്ള ഉപകരണങ്ങൾ കൊണ്ടുവരരുത്. ചെറിയ കുട്ടികളെ കൊണ്ടുവരുന്നവർ, കുട്ടികളെ ഒറ്റയ്ക്ക് വിടരുത്. തിരിച്ചറിയിൽ രേഖ പ്രദർശിപ്പിയ്ക്കാതെ ആരും പൂരം വളണ്ടിയേഴ്‌സായി നിൽക്കരുത്. അനാവശ്യ സന്ദേശങ്ങളിലും, തെറ്റിദ്ധരിപ്പിയ്ക്കുന്ന സോഷ്യൽ മീഡിയ വാർത്തകളിലും ആരും വശംവദരാകരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button