KeralaLatest News

ഹൃദയത്തിന്റെ തകരാര്‍ മൂലം കൊച്ചിയില്‍ ചികിത്സയിലുള്ള നവജാത ശിശുവിന്റെ ആദ്യഘട്ട ചികിത്സാ റിപ്പോര്‍ട്ട് പുറത്ത്

നിലവില്‍ ത്രീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ള കുഞ്ഞിനെ അടിയന്തര ചികിത്സ വിധേയമാക്കി

കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്യിലുള്ള നവജാതശിശുവിന്റെ ആരോഗ്യം സംബന്ധിച്ച് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിന്റെ ആദ്യഘട്ട ചികിത്സ വിജയകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും അവര്‍ വ്യക്തമാക്കി.

മലപ്പുറം എടക്കര സ്വദേശികളായ ഷാജഹാന്റെയും ജംഷീലയുടെയും രണ്ടു ദിവസം പ്രായമായ കുഞ്ഞാണ് കൊച്ചിയില്‍ ചികിത്സയിലുള്ളത്. മന്ത്രി കെ.കെ. ഷൈലജയുടെ ഇടപെടലിനെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് കുഞ്ഞിനെ ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കുഞ്ഞിന് ഹൃദയത്തിനും ശ്വാസകോശത്തിനും തകരാര്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കുഞ്ഞിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

നിലവില്‍ ത്രീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ള കുഞ്ഞിനെ അടിയന്തര ചികിത്സ വിധേയമാക്കി. ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴല്‍ ഇല്ലാത്തതതായിരുന്നു കുട്ടിയുടെ പ്രധാന പ്രശ്‌നം. ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്റ്റെന്റ് മുഖേന വികസിപ്പിച്ചതോടെ ചികിത്സയുടെ ആദ്യഘട്ടം വിജയകരമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button