റിയാദ്: കഴിഞ്ഞ കുറേ ദിവസങ്ങളായി വൈകി ഓടുന്നതിൽ ഖേദം പ്രകടിപ്പിച്ച് സൗദി എയർലൈൻസായ ‘സൗദിയ’. റമസാൻ കാലത്തെ തിരക്കുകളിൽ സർവീസുകൾ താളം തെറ്റിയതാണെന്നും തലസ്ഥാനത്തുൾപ്പെടെ അനുഭവപ്പെട്ട അപ്രതീക്ഷിത തിരക്ക് മൂലം പല സർവീസുകളും റി ഷെഡ്യുൾ ചെയ്യേണ്ടി വന്നെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥാവ്യതിയാനവും സാങ്കേതിക തകരാറുകളും വിമാനം വൈകുന്നതിന് കാരണമായി. നിലവിൽ സാഹചര്യം നേരിടാൻ എമർജൻസി റൂമുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാ സർവീസുകളും പൂർവ സ്ഥിതിയിൽ പുനഃസ്ഥാപിച്ചതായും എയർലൈൻസ് അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments