Latest NewsCricketSports

അല്‍സാരിക്ക് കരുതലുമായി മുംബൈ ഇന്ത്യന്‍സ്; അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ലോകം

മുംബൈ: ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണിപ്പോള്‍ ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ്. പരിക്കേറ്റ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിന്റെ ചികിത്സ മുംബൈ ഇന്ത്യന്‍സാണ് നടത്തുന്നത്. അല്‍സാരി പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം മാത്രമേ താരത്തെ മുംബൈ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കൂ. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് അല്‍സാരിക്ക് തോളിന് സാരമായി പരിക്കേറ്റത്.

അല്‍സാരി പൂര്‍ണമായും സുഖം പ്രാപിക്കാന്‍ 5-6 മാസം വരെ വേണ്ടി വന്നേക്കാം എന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ 30ന് താരത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അല്‍സാരിക്കൊപ്പം ഒരു കുടുംബാംഗം ആശുപത്രിയില്‍ കൂടെയുണ്ടെങ്കിലും മുംബൈ ഇന്ത്യന്‍സിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ നടക്കുന്നത്. ചികിത്സയ്ക്ക് ശേഷം നവി മുംബൈയിലെ മുംബൈ ഇന്ത്യന്‍സിന്റെ ഗസ്റ്റ് ഹൗസിലേക്ക് അല്‍സാരിയെ ് മാറ്റും. രണ്ടോ മൂന്നോ മാസം ഫിസിയോതെറാപ്പി തുടരുമെന്നും മുംബൈ ഇന്ത്യന്‍സ് പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ശേഷം മുംബൈ ഇന്ത്യന്‍സിന്റെ അക്കാദമിയില്‍ അല്‍സാരിക്ക് പരിശീലനം നടത്താം.

ഐപിഎല്ലില്‍ എക്കാലത്തെയും മികച്ച ബൗളിംഗ് പ്രകടനവുമായി അരങ്ങേറിയ താരമാണ് അല്‍സാരി ജോസഫ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 12 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 11 വര്‍ഷം പഴക്കമുള്ള സൊഹൈല്‍ തന്‍വീറിന്റെ റെക്കോര്‍ഡ് മറികടന്നു. ആദ്യ ഐപിഎല്‍ സീസണില്‍ 14 റണ്‍സ് വഴങ്ങിയാണ് തന്‍വീര്‍ ആറ് പേരെ പുറത്താക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button