KeralaLatest News

തൃശ്ശൂര്‍ പൂരം: സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി

തൃശ്ശൂര്‍ പൂരം ഗംഭീരമായി നടത്തുമെന്നും മന്ത്രി സുനില്‍ കുമാര്‍

തൃശ്ശൂര്‍: ‘തൃശ്ശൂര്‍ പൂരം ഭംഗിയായി നടത്താനുള്ള എല്ലാ റിസ്‌കും ഏറ്റെടുത്തിരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍’ ആണെന്ന് കൃഷ്ി മന്ത്രി വി.എസ് സുനില്‍ കുമാര്‍. ദുഷ്ടലാക്കോടു കൂടിയുള്ള പ്രചരണം ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആന എഴുന്നള്ളിപ്പ് ഉള്‍പ്പെടെ തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പിനാവശ്യമായ എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ സമയാ സമയം ഇടപെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആന എഴുന്നള്ളിപ്പും മറ്റ് ഉത്സവ നടപടികളും സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. അത് തെറ്റായ നിലപാട് ആണെന്നും പൂരത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മര്യാദ കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ സര്‍ക്കാരുകള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. പൂരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടായാല്‍ എല്ലാവരും അത് മാറ്റാനാണ് ശ്രമിക്കേണ്ടത്. കഴിഞ്ഞ തവണ വെടിക്കെട്ടിന്റെ വിഷയത്തില്‍ പ്രശ്‌നം ഉടലെടുത്തപ്പോള്‍ എല്ലാവരും ഒന്നിച്ചു നിന്നാണ് പരിഹാരം കണ്ടത്. തൃശ്ശൂര്‍ പൂരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു നടത്തേണ്ട ഒന്നാണ്. എന്നാല്‍ പൂരം ഏതെങ്കിലും ഒരു പാര്‍ട്ടി മറ്റുള്ള പാര്‍ട്ടിയെ രാഷ്ടരീയമായി തേജോവധം ചെയ്യാന്‍ ഉപയോഗപ്പെടുത്തരുതെന്ന് മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ പൂരം ഗംഭീരമായി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button