കോട്ടയം: കോൺഗ്രസിനേയും പിജെ ജോസഫിനെയും വിമർശിച്ച് കേരളാ കോൺഗ്രസ് മുഖമാസിക പ്രതിച്ഛായയിൽ പ്രത്യക്ഷപ്പെട്ട ലേഖനത്തെ തള്ളി പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി. പ്രതിച്ഛായയില്‍ വന്ന ലേഖനം പാര്‍ട്ടിയുടെ നിലാപാടെല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ലേഖനം വരാനുള്ള സാഹചര്യം അന്വേഷിച്ചതിനു ശേഷം നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ എം മാണി അന്തരിച്ചത് മുറിവുണങ്ങാത്ത മനസ്സുമായിട്ടായിരുന്നു എന്ന് വിശദീകരിക്കുന്ന ലേഖനമാണ് വിവാദമായിരിക്കുന്നത്. പത്രാധിപര്‍ ഡോ കുര്യാസ് കുമ്പളക്കുഴി എഴുതിയ ലേഖനത്തിലാണ് കെഎം മാണിയുടെ മരണശേഷം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തുറന്ന് പറച്ചിലുകള്‍ ഉള്ളത്.
പാര്‍ട്ടി മുഖമാസികയില്‍ ഇത്തരമൊരു ലേഖനം വന്നത് ഗൗരവകരമായ വിഷയമാണെന്നും സംഭവത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കുമെന്നും കേരളാ കോണ്‍ഗ്രസ്(എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ്. പറഞ്ഞു.
അനവസരത്തിലാണ് കോണ്‍ഗ്രസിനെയും പി.ജെ ജോസഫിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പാര്‍ട്ടി മാസികയില്‍ ലേഖനം പ്രത്യക്ഷപ്പെട്ടതെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എയും വ്യക്തമാക്കി. ലേഖനം പ്രസിദ്ധീകരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.
Post Your Comments