Latest NewsIndia

പാക് അ​തി​ര്‍​ത്തി​ക​ട​ന്നുവന്ന വി​മാ​നം ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ് വി​മാ​നം ഉ​പ​യോ​ഗിച്ച്‌ നി​ര്‍​ബ​ന്ധി​ച്ചി​റ​ക്കിപ്പി​ച്ചു

ജ​യ്പൂ​ര്‍: പാകിസ്ഥാനിൽ നിന്ന് വ്യോമ പാത ലംഘിച്ച് അ​തി​ര്‍​ത്തി​ക​ട​ന്നന്നുവന്ന വി​മാ​നം ഇന്ത്യൻ വ്യോമസേന ജ​യ്പൂ​രി​ല്‍ ഇ​റ​ക്കി​പ്പി​ച്ചു. വ്യോ​മ​പാ​ത ലം​ഘി​ച്ച അ​ന്‍റ​നോ​വ്-12 കാ​ര്‍​ഗോ വി​മാ​ന​മാ​ണ് ജ​യ്പൂ​രി​ലി​റ​ക്കി​യ​ത്. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ് വി​മാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ക് വി​മാ​നം ജ​യ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ര്‍​ബ​ന്ധി​ച്ചി​റ​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.55നാ​യി​രു​ന്നു സം​ഭ​വം. ജോർജിയൻ വിമാനമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. 70 കി​ലോ​മീ​റ്റ​റോ​ളം ഇ​ന്ത്യ​ന്‍ വ്യോ​മാ​തി​ര്‍​ത്തി​യി​ലേ​ക്ക് വി​മാ​നം ക​ട​ന്നി​രു​ന്നു.പൈ​ല​റ്റു​മാ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൂടാതെ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക സം​ഘം വി​മാ​നം പ​രി​ശോ​ധി​ക്കുകയാണ്.

shortlink

Post Your Comments


Back to top button