കോഴിക്കോട്:വിതുമ്പലോടെയാണ് സംസ്കാരചടങ്ങുകള്ക്കൊടുവില് സഹദേവനും ജയശ്രീയും ചേര്‍ന്ന് അച്ചുദേവിെന്റ സൈനികമുദ്രകള്‍ വ്യോമസേന ഒാഫിസില്‍നിന്ന് സ്വീകരിച്ചത്.കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം സ്വദേശിയായ അച്ചുദേവിന്റെ വിമാനം കഴിഞ്ഞമാസം 23നാണ് പരിശീലനപ്പറക്കലിനിടെ കാണാതായത്. തുടർന്ന് ഇരുവരും പ്രാർത്ഥനകളും കണ്ണീരുമായി കാത്തിരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ അരുണാചല്‍പ്രദേശിലെ അതിര്‍ത്തി പ്രദേശത്തു നിന്നാണ് കണ്ടെത്തിയത്.
മോശം കാലാവസ്ഥ കാരണം തെരച്ചിൽ അവസാനിപ്പിക്കാൻ ഒരുങ്ങിയ അധൃകൃതരോട് മകനെ കണ്ടെത്തുംവരെ തിരച്ചില്‍ തുടരണമെന്ന് അച്ചുദേവിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.വിമാനത്തില്‍ നിന്ന് ഇന്‍ജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നും തിരച്ചില്‍ വസാനിപ്പിക്കരുതെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് വനത്തില്‍ തിരച്ചില്‍ നടത്തണമെന്നും ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ കൂടിയായ അച്ചുദേവിന്റെ പിതാവ് സൈന്യത്തോട് അഭ്യര്‍ഥിക്കുകയായിരുന്നു.
വ്യോമസേനയുെട വിമാനത്തില്‍ നാട്ടിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിനുശേഷം ശനിയാഴ്ച 11.30 ഒാടെയാണ് പന്തീരാങ്കാവിലെ വീട്ടിലെത്തിച്ചത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
Post Your Comments