Latest NewsKeralaIndia

പെണ്‍കുട്ടിയ്ക്ക് മന്ത്രവാദിയുടെ ക്രൂരമര്‍ദ്ദനം : ചികിൽസക്കെത്തിയപ്പോൾ ആശുപത്രിക്കാർക്ക് സംശയം തോന്നിയതോടെ പൊലീസുകാരനായ അച്ഛൻ കുട്ടിയുമായി മുങ്ങി

കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എറണാകുളം: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയ്ക്ക് മന്ത്രവാദിയുടെ ക്രൂരമര്‍ദ്ദനം. കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയില്‍ കയറിക്കൂടിയ പ്രേതബാധ ഒഴിപ്പിക്കാനാണ് പൊലീസുകാരന്‍ മകളുമായി മന്ത്രവാദിയുടെ അടുത്തെത്തിയത്. ആഭിചാര ക്രിയകള്‍ക്കായി ഇരുപതിനായിരം രൂപ പൂജാരിക്ക് നല്‍കിയതായാണ് വിവരം.

നിലത്ത് കളംവരച്ച്‌ പെണ്‍കുട്ടിയെ അതിലിരുത്തി ഹോമവും പൂജകളും ആഭിചാരക്രിയകളും നടത്തി. ഒരു ദിവസം നീണ്ട പൂജകള്‍ നടത്തി. ഒടുവില്‍ തളര്‍ന്നുവീണ പെണ്‍കുട്ടിയെ ബാധയിറങ്ങിപ്പോകാന്‍ ശരീരമാകെ ചൂരലിന് അടിക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ശരീരം മുഴുവന്‍ ചൂരലിന് അടിയും മര്‍ദനവുമേറ്റ പെണ്‍കുട്ടി മുറിവുകള്‍ പഴുത്ത് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സ തേടി.

എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍ കേസെടുക്കാതെ ചികില്‍സ നടത്താനാവില്ലെന്ന് അറിയിച്ചതോടെ പൊലീസുകാരന്‍ മകളുമായി ഉടന്‍ തന്നെ സ്ഥലംവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button