കാന്‍ബറ: ഓസ്ട്രേലിയന്‍ ഡോളര്‍ നോട്ടില്‍ അച്ചടിപ്പിശക് കണ്ടെത്തി. ഒരു ശ്രോദ്ധാവ് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് . ട്രിപ്പിള്‍ എം എന്ന റേഡിയോ ചാനലാണ് ഇക്കാര്യം പുറത്തു വിട്ടത്.ട്വിറ്ററിലൂടെയാണ് ഈ വിവരം ചാനല്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ഒക്ടോബര്‍ 18 മുതല്‍ പ്രചാരത്തിലുള്ള 50ന്റെ ഡോളര്‍ നോട്ടിലാണ് അച്ചടിപ്പിശക് കണ്ടെത്തിയത്. ഡോളറിനൊപ്പം ആലേഖനം ചെയ്തിട്ടുള്ള ഓസ്ട്രേലിയന്‍ സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന എഡിത് കോവന്റെ പ്രസംഗത്തിലാണ് അച്ചടി പിശക് പറ്റിയത്.
റേഡിയോയിലെ പ്രഭാത പരിപാടിയിലേയ്ക്ക് വിളിച്ചാണ് ഡോളറിലെ അച്ചടി പിശകിനെ കുറിച്ച് ശ്രോദ്ധാവ് അറിയിച്ചത്. വാസ്തവം ബോധ്യപ്പെട്ടതോടെ റേഡിയോ അധികൃതര്‍ തന്നെ ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവയ്ക്കുകയായിരുന്നു. പിന്നീട് ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്കും വീഴ്ച സമ്മതിച്ചു.
1955 മുതലേ ഓസ്ട്രേലിയയിലെ 50ന്റെ ഡോളറില്‍ എഡിത് കോവന്റെ ചിത്രം അലേഖനം ചെയ്തുവരുന്നുണ്ട്. ചിത്രത്തിനൊപ്പം ഇവരുടെ പ്രസംഗത്തിന്റെ ഭാഗവും ഡോളറില്‍ നല്‍കിയിട്ടുണ്ട്. ഈ പ്രസംഗത്തിലുള്ള ‘റെസ്പോണ്സിബിലിറ്റി’ എന്ന വാക്കിലാണ് പിശക് സംഭവിച്ചത്. ഈ വാക്കില്‍ ‘എല്ലി’ നും ‘ടി”ക്കുമിടയില് ‘ഐ’ എന്ന അക്ഷരം അച്ചടിക്കാന്‍ വിട്ടു പോകുകയായിരുന്നു.
ഓസ്ട്രേലിയയില്‍ നിലവില്‍ പ്രചാരത്തിലുള്ള നോട്ടുകളില്‍ 46 ശതമാനവും 50 ഡോളര്‍ നോട്ടുകളാണ്. നോട്ടിലെ അക്ഷരത്തെറ്റ് ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്ന് റിസര് ബാങ്ക് വക്താവ് അറിയിച്ചു. എന്നാല്‍ അടുത്ത പ്രിന്റിംഗില്‍ പിശക് തിരുത്തുമെന്ന് പറഞ്ഞെങ്കിലും തെറ്റുവന്ന നോട്ടുകള്‍ പിന്‍വലിക്കാന്‍ ഓസ്ട്രേലിയന്‍ ആര്‍ബിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Post Your Comments