Nattuvartha

കടുത്തവേനലിലും നിറഞ്ഞൊഴുകുന്ന പ്രതിഭാസവുമായൊരു കിണർ; കിണർ കവിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകിയതിന്റെ കാരണം ഇതാണ്

കിണർ നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകുന്നതായി ശ്രദ്ധയിൽ പെട്ടത്

മേലൂർ: വേനലിൽ വെള്ളത്തിനായി പരക്കംപാഞ്ഞ് ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ കിണർ കവിഞ്ഞ് വെള്ളം പുറത്തേക്ക് പോകുന്ന തൃശ്ശൂരിലെ ഒരു വീട് അമ്പരപ്പ് സൃഷ്ട്ടിച്ചു. നാട്ടിലെങ്ങും . അനുദിനം ജലനിരപ്പ് താഴോട്ടാണ് പോകുന്നത്. ഇതേ സമയമാണ് തൃശ്ശൂരിലെ മേലൂർ വടക്ക് താഴെപുനത്തയിൽ വീട്ടുകിണർ നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകുന്നതായി ശ്രദ്ധയിൽ പെട്ടത്.

പക്ഷേ ചിലപ്പോള്‍ പെട്ടെന്ന് വെള്ളം താഴും. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അമ്പരപ്പായി ഈ പ്രതിഭാസം. എന്തോ പ്രകൃതി പ്രതിഭാസം എന്നാണ് ആദ്യം എല്ലാവരും കരുതിയത്.

കാരണം കണ്ടുപിടിക്കാനായി വിശദമായ പരിശോധന നടത്തിയതോടെയാണ് കിണര്‍ നിറയല്‍ പ്രതിഭാസത്തിന്‍റെ രഹസ്യം കണ്ടെത്തിയത്. സമീപത്തെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ‌വെള്ളം കിണറിലേക്ക് ഒഴുകുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മൂന്നാഴ്ചയായി.

ജല അതോറിറ്റി ഓഫിസിലും പഞ്ചായത്തിലും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഈ ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുമ്പോൾ കിണർ തനിയെ നിറയും. പടവുകൾ കവിഞ്ഞു വെള്ളം പറമ്പിലേക്ക് ഒഴുകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button