ജനിക്കുന്നതിനും മുന്‍പേ വൈറലായ ചൈനീസ് ഇരട്ടകുട്ടികളുടെ പേരാണ് ചെറിയും സ്ട്രോബറിയും. അമ്മയുടെ വയറ്റിലിരുന്ന് അടികൂടുന്ന ഇവരുടെ വീഡിയോ പുറത്തുവന്നതോടെയാണ് ഇവർ സോഷ്യൽ മീഡിയയിൽ വൈറലായത്. ചൈനയിലെ ഷുവാനില്‍ നിന്നുള്ള ദമ്പതികളുടെ ഇരട്ടകുട്ടികളാണ് ഇവർ. ഡിസംബറില്‍ നടത്തിയ സ്‌കാനിങിനിടെയാണ് അമ്മയുടെ വയറ്റിലിരുന്നും ഇരുവരും പരസ്പരം ചവിട്ടുകയും കുത്തുകയും ചെയ്യുന്ന വീഡിയോ എടുത്തത്. വയറ്റിലിരുന്നും അടി കൂടുന്ന കുഞ്ഞുങ്ങള്‍’ എന്ന ക്യാപ്ഷനോടെ പുറത്തുവന്ന വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ യുട്യൂബിലെത്തുകയും വൈറലാകുകയും ചെയ്‌തു. 2019 ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയിൽ ഇരുവരും ജനിച്ചു. കുട്ടികളുടെ പേര് മറ്റൊന്നാണെങ്കിലും അമ്മയുടെ ഇഷ്ട പഴങ്ങളായ ചെറി, സ്‌ട്രോബറി എന്നാണ് കുഞ്ഞുങ്ങള്‍ക്കിട്ട ഓമനപ്പേര്.
https://youtu.be/sS-4sWOgjCY
Post Your Comments