തൃശൂര്‍•പൂരങ്ങളുടെയും വെടിക്കെട്ടിന്റെയും സമയക്രമം ദേവസ്വം അധികൃതരും പോലീസുമായി കൂടിയാലോചിച്ച് നിശ്ചയിച്ചതായി ജില്ലാ കളക്ടർ ടി.വി അനുപമ അറിയിച്ചു.
മെയ് 11നുള്ള സാമ്പിൾ വെടിക്കെട്ട് സമയം: പാറമേക്കാവ് രാത്രി ഏഴ് മുതൽ ഒമ്പത് വരെ, തിരുവമ്പാടി ഏഴ് മുതൽ 8.30 വരെ. മെയ് 14 നുള്ള മുഖ്യ വെടിക്കെട്ട്: പാറമേക്കാവ് പുലർച്ചെ മൂന്ന് മുതൽ ആറ് മണി വരെ. തിരുവമ്പാടി പുലർച്ചെ മൂന്ന് മുതൽ അഞ്ച് വരെ. മെയ് 14 ന് പകൽപൂരത്തിന്റെ വെടിക്കെട്ട്: പാറമേക്കാവ് രാവിലെ 11.30 മുതൽ ഉച്ച രണ്ട് മണി വരെ. തിരുവമ്പാടി ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ.
മെയ് 13നുള്ള ഘടക പൂരങ്ങളുടെ സമയക്രമം: കണിമംഗലം രാവിലെ 7.30-8.30, രാത്രി 8-9. ചെമ്പുക്കാവ് രാവിലെ 7.45-8.45, രാത്രി 8.15-9.15. പനമുക്കുമ്പിള്ളി രാവിലെ 8-9, രാത്രി 8.30-9.30. കാരമുക്ക് രാവിലെ 8.30-9.30, രാത്രി 9-10. ലാലൂർ രാവിലെ 9-10, രാത്രി 10-11. ചൂരക്കാട്ടുകാവ് രാവിലെ 9.30-11. രാത്രി 10.30-12.00. അയ്യന്തോൾ രാവിലെ 10-12, രാത്രി 11 മുതൽ 14ന് അർധരാത്രി 12.30 വരെ. നെയ്തലക്കാവ് രാവിലെ 11-ഉച്ച ഒരു മണി. അർധരാത്രി 12 മുതൽ 14ന് പുലർച്ചെ ഒരു മണി വരെ.
പാറമേക്കാവ്: മെയ് 13 ഉച്ച 12 മുതൽ വൈകീട്ട് 6.30 വരെ. രാത്രി 10.30 മുതൽ 14ന് പുലർച്ചെ 2.30 വരെ. 14ന് പകൽപ്പൂരം രാവിലെ 7.30 മുതൽ 11.30 വരെ.
തിരുവമ്പാടി: മെയ് 13 രാവിലെ 7-11, 11.30-7.30. രാത്രി 10.30 മുതൽ 14 ന് പുലർച്ചെ 2.30 വരെ. 14ന് പകൽപ്പൂരം രാവിലെ എട്ട് മുതൽ ഉച്ച 12 വരെ.
Post Your Comments